പട്ടം, എൻ എസ്സ് എസ്സ് കരയോഗം നമ്പർ 2111 ൽ നിന്നുള്ള, കനിവ് പദ്ധതിയുടെ എട്ടാമത്തെ ഉപഭോക്താവായ ശ്രീ എം വിഷ്ണുവിന് രണ്ട് ആഴ്ച ഡയാലിസിസ് ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങളും ഇൻജക്ഷനുകളും, 2023 മേയ് 20 ശനിയാഴ്ച രാവിലെ 10 മണിക്ക് കരയോഗം ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്തു. എൻ എസ്സ് എസ്സ് കുവൈറ്റിനെ പ്രതിനിധീകരിച്ച് അഡ്വൈസറി ബോർഡ് അംഗം ശ്രീ ജയകുമാർ പങ്കെടുത്തു.